വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.രാവിലെ 9.30ഓടെ മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് സംഭവം.

തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക