വയോധികനായ 68കാരനെ റാഷിദ ഹണിട്രാപ്പില്‍ കുടുക്കി 23ലക്ഷം രൂപ തട്ടിയ ശേഷം ഈ പണംകൊണ്ടു യൂട്യൂബ് വ്ളോഗറായ റാഷിദയും ഭർത്താവും പുതുപുത്തന്‍കാറും വാങ്ങി. മഹീന്ദ്ര സൈലോ കാറാണ് ഇവര്‍ വാങ്ങിയത്. പിന്നീട് വ്ലോഗില്‍ യാത്രാ വിവരണങ്ങളിടാന്‍ മണാലിയിലും ലഡാക്കിലും വരെ പോയത് ഈകാറും കൊണ്ടായിരുന്നു. മലയ് മല്ലൂസ് എന്നാണ് റാഷിദയുടെ വ്ലോഗിന്റെ പേര്. കാര്യമായ കാഴ്‌ച്ചക്കാരൊന്നും മിക്ക വീഡിയോകള്‍ക്കുമില്ലെങ്കിലും ചിലതിന് 26,000, 22000 എന്നിങ്ങനെയാണ് യൂട്യൂബിലുള്ള്ത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ആക്ടീവായിരുന്നു. ഭക്ഷഐറ്റങ്ങളുടെ കഥ പറഞ്ഞാണ് ആദ്യം വ്ലോഗ് തുങ്ങിയതെങ്കിലും പിന്നീട് വ്യത്യസ്തമായ വീഡിയോകളും ചെയ്തു.

മണാലിയിലേയും ലഡാക്കിലേയും യാത്രാവിവരങ്ങള്‍ കുറച്ചു കാഴ്‌ച്ചക്കാരെയുണ്ടാക്കി. ആറുമസം പ്രായമുള്ള മക്കളുണ്ടായ ശേഷം പിന്നീട് വീഡിയോകളൊന്നും ചെയ്തിട്ടില്ല. 68കാരനെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയതു ഇവര്‍ താമസിച്ചിരുന്ന ആുവയിലെ ഫ്‌ളാറ്റില്‍ എത്തിച്ചുതന്നെയായിരുന്നു. ഇവിടെയായിരുന്ന ദമ്ബതികളുടെ താമസം. പിന്നീട് അറസ്റ്റിലാവുന്നതിന്റെ ഒരാഴ്‌ച്ചമുമ്ബാണ് ആലുവയിലെ ഫ്ളാറ്റ് ഒഴിവാക്കി തൃശൂരില്‍ വാടക വീട് എടുത്തത്. എണ്ണായിരം രൂപയോളമാണ് തൃശൂരില്‍ ഇവര്‍ താമസിക്കുന്ന വീടിന്റെ വാടക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പേരിന് വ്ലോഗുണ്ടെങ്കില്‍ ഇതില്‍നിന്നും കാര്യമായ വരുമാനമൊന്നും വരാതിരുന്നതോടെയാണ് ഏതെങ്കിലും വിധത്തില്‍ പണം സമ്ബാദിച്ച്‌ നല്ല രീതിയില്‍ ജീവിക്കണമെന്ന് ദമ്ബതികള്‍ തീരുമാനിക്കുന്നത്. ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്ബത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്. തങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസകരമായ അവസ്ഥയാണെന്നും ഹോട്ടല്‍ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയില്‍ ഇയാള്‍ സഹായം നല്‍കിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നല്‍കിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താന്‍ എത്തിയതെന്നും 68കാരനും മനസ്സിലായത്.

പിന്നീട് ആലുവയിലെ ഫ്ലാറ്റില്‍ വെച്ച്‌ തന്നോടൊപ്പം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. ഒരു വര്‍ഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്. ഫേസ്‌ബുക്കിലൂടെ താന്‍ ട്രാവല്‍ വ്ലോഗറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് വയോധികനുമായി റാഷിദ അടുത്തത്. മലപ്പുറം താനൂര്‍ സ്വദേശിയായ റാഷിദയെയുടെ ഭര്‍ത്താവും കേസിലെ പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഷാദ് തൃശൂര്‍ കുന്നംകുളം സ്വദേശിയാണ്. തൃശൂരിലാണ് റാഷിദ താമസമെങ്കിലു ഇരയെ കുറിച്ചു വ്യക്തമായ ബോധ്യത്തോടെയാണ് പരിചയപ്പെട്ടത്.

താനൂരില്‍നിന്നും കിലോമീറ്ററുകള്‍ വ്യത്യസമുള്ള മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയായ 68കാരനാണ് ഹണിട്രാപ്പിന് ഇരയായത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പ്രമുഖ വ്യാപാരിയായ 68കാരനാണ് റാഷിദ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഫേസ്‌ബുക്ക് വഴി സൗഹൃദ്യം സ്ഥാപിച്ച്‌ ഇരുവരും തമ്മില്‍ ചാറ്റിംഗും പതിവായി.ഫേസ്‌ബുക്ക് വഴി 68കാരനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ റാഷിദയ്ക്ക് കഴിഞ്ഞു. ഇതിനിടയില്‍ ചെറിയ സാമ്ബത്തിക സഹായങ്ങള്‍ റാഷിദയ്ക്ക് ചെയ്തുകൊടുത്തിട്ടുമുണ്ടെന്നാണ് വിവരം. സൗഹൃദം വളര്‍ന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ ആവശ്യപ്പെടുകയായിരുന്നു. റാഷിദയുടെ ക്ഷണപ്രകാരമാണ് 68കാരന്‍ ആലുവയിലെ ഫ്‌ളാറ്റില്‍ എത്തുന്നത്.

തന്റെ ഭര്‍ത്താവ് പ്രശ്നക്കാരനൊന്നുമല്ലെന്നും പേടിക്കേണ്ടതില്ലെന്നുമാണ് റാഷിദ 86കാരനെ വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നാണ് റാഷിദ പറഞ്ഞിരുന്നത്. റാഷിദയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച്‌ ഫ്‌ളാറ്റിലെത്തിയ 68കാരനെ ദമ്ബതികള്‍ രഹസ്യമായി കുടുക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച്‌ റാഷിദയും നിഷാദും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ചാണ് പിന്നീട് ഭീഷണി തുടര്‍ന്നത്. 68കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ റാഷിദക്കു ഇടക്കാല ജാമ്യം ലഭിച്ചത് ആറുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പരിഗണിച്ചാണ്.

മാതാവ് ജയിലിലായാല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരപ്പനങ്ങാടി കോടതി പ്രതിയായ റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേ സമയം കേസില്‍ റാഷിദയോടൊപ്പം തന്നെ പങ്കാളിയായ ഭര്‍ത്താവ് നാലകത്ത് നിഷാദിനെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലാക്കി. നിഷദിനെ കൂടുതല്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് കേസന്വേഷിക്കുന്ന കല്‍പകഞ്ചേരി പൊലീസ്. പിഞ്ചു കുഞ്ഞുങ്ങളുണ്ടായിട്ടും ദമ്ബതികള്‍ ധനസമ്ബാദത്തിനുവേണ്ടിയാണു ഇത്തരത്തില്‍ 68കാരനെ കെണിയില്‍ പെടുത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ദമ്ബതികള്‍ ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കാറുമുണ്ട്.

ഇതിന്റെ ബുദ്ധിയെല്ലാം ഭര്‍ത്താവിന്റേതാണെന്നാണ് പൊലീസും സംശയിക്കുന്നത്. 68കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടര്‍ന്നു കുടുംബം വവരം അറിഞ്ഞതോടെ 68കാരനുമായിവന്നു കഴിഞ്ഞ ദിവസമാണ് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്നു കല്‍പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ തൃശൂരിലെ വാടക വീട്ടില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

സ്റ്റേഷനില്‍ ഇന്നു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സമാനമായി മറ്റുള്ളവരില്‍നിന്നും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡിലുള്ള നിഷാദിനെ കസ്റ്റിഡയില്‍ ആവശ്യപ്പെടുമെന്നും കല്‍പഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു. കല്‍പഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തിനെ പുറമെ എസ്‌ഐ. സൈമണ്‍, എഎസ്‌ഐ രവി, സീനിയര്‍ സി.പി.ഒ ഷംസാദ്, വനിതാപൊലീസ് അപര്‍ണ, സുജിത്, ഹരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക