ചാണക്യന്റെ തത്ത്വങ്ങള്‍ ലോകപ്രശസ്തമാണ്. പണ്ടുകാലത്ത് ജീവിച്ചിരുന്ന അസാമാന്യ പണ്ഡിതനായിരുന്നു ചാണക്യന്‍. ചാണക്യന്റെ ധാര്‍മ്മിക തത്വങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം കൈവരുന്നു. മതം, ജോലി, മോക്ഷം, കുടുംബം, ബന്ധങ്ങള്‍, അന്തസ്സ്, സമൂഹം, രാജ്യം, ലോകം എന്നിവയെക്കുറിച്ചും മറ്റ് പല കാര്യങ്ങളെ സംബന്ധിച്ചും ചാണക്യന്‍ തന്റെ നിതി ശാസ്ത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ചാണക്യന്റെ ഈ നൈതികതത്ത്വങ്ങള്‍ വളരെ പ്രസക്തമാണ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തത്ത്വങ്ങളും ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. ഏതൊരാളും ഇത് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീയായാലും പുരുഷനായാലും മറ്റൊരു വ്യക്തിയോട് ആകര്‍ഷണം തോന്നുന്നത് ഒരു സാധാരണ കാര്യമാണെന്ന് പറയപ്പെടുന്നു. അത് തെറ്റല്ല. എന്നാല്‍ ഈ ആകര്‍ഷണം പരിധിക്കപ്പുറം പോയാല്‍ അത് തെറ്റാണ്. ആകര്‍ഷണം മനുഷ്യന്റെ ആന്തരിക സ്വഭാവമാണെന്നത് പൊതുസിദ്ധാന്തമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ദാമ്ബത്യ ജീവിതത്തില്‍ ഉടലെടുക്കുമ്ബോള്‍, അത് വെറും ആകര്‍ഷണമല്ല. അത്തരമൊരു സാഹചര്യത്തില്‍, മിക്കവര്‍ക്കും വിവാഹേതര ബന്ധങ്ങളുണ്ടാകുന്നു. ഒരു പുരുഷന് തന്റെ ഭാര്യയല്ലാതെ മറ്റൊരാളോട് താല്‍പര്യം തോന്നുന്നതിന് ചാണക്യന്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയുള്ള വിവാഹം

ചെറുപ്രായത്തിലുള്ള വിവാഹമാണ് വിവാഹേതര ബന്ധത്തിലേക്ക് വഴിവയ്ക്കുന്ന ഒരു കാരണമായി ചാണക്യന്‍ പറയുന്നത്. ഒന്നാമതായി, വിവാഹബന്ധം എന്തെന്ന് മനസ്സിലാക്കാത്ത പ്രായത്തിലായിരിക്കും വിവാഹം നടക്കുന്നത്. രണ്ടാമതായി, നിങ്ങളുടെ കരിയറില്‍ കാലക്രമേണ ഉയര്‍ച്ചകള്‍ വരുമ്ബോള്‍, നിങ്ങളുടെ ഭാര്യ നിങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും കൂടുതല്‍ മികച്ചത് വേണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്തരം ഘട്ടത്തില്‍ പലരും വിവാഹേതര ബന്ധത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങുന്നു.

ശാരീരിക അസംതൃപ്തി

ശാരീരിക സംതൃപ്തി ലഭിക്കാത്തതാണ് വിവാഹേതര ബന്ധത്തിന് വഴിവയ്ക്കുന്നതായി ചാണക്യന്‍ പറയുന്ന മറ്റൊരു കാരണം. ഇത്തരം മിക്ക കേസുകളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ആകര്‍ഷണക്കുറവ് വ്യക്തമായി കാണാം. അത്തരമൊരു സാഹചര്യത്തില്‍, ആളുകള്‍ വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുന്നു. ശാരീരിക സംതൃപ്തി എന്നാല്‍ കിടക്കയില്‍ പരസ്പരം തൃപ്തിപ്പെടുത്തുക മാത്രമല്ല, മനസ്സും വാക്കുകളും കൊണ്ട് പരസ്പരം മനസിലാക്കുക എന്നതും അര്‍ത്ഥമാക്കുന്നു.

പരസ്പര വിശ്വാസക്കുറവ്

ദമ്ബത്യബന്ധത്തില്‍ പങ്കാളിയുടെ പരസ്പര സമര്‍പ്പണവും വിജയകരമായ ലൈംഗിക ജീവിതവും വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം തകരാന്‍ തുടങ്ങും. പരസ്പര വിശ്വാസക്കുറവാണ് മിക്ക ദാമ്ബത്യബന്ധങ്ങളും തകരാന്‍ കാരണം. പങ്കാളിയുമായുള്ള ബന്ധത്തില്‍ സംതൃപ്തരായതിനു ശേഷവും, മറ്റൊരു ബന്ധം സ്ഥാപിക്കാന്‍ വെമ്ബല്‍ കൊള്ളുന്നത്, നിങ്ങളുടെ ദാമ്ബത്യ ജീവിതം നശിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് ചാണക്യന്‍ പറയുന്നു.

നിരാശ

നിങ്ങളുടെ ജീവിത പങ്കാളിയെ ഏറ്റവും സുന്ദരമായി നിങ്ങള്‍ കരുതുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുടെ സൗന്ദര്യത്തെയും സ്‌നേഹത്തെയും നിങ്ങള്‍ വിലകുറച്ചുകാണുന്നുവെങ്കില്‍ അത് നിങ്ങളുടെ ദാമ്ബത്യ ജീവിതത്തില്‍ പ്രശ്നങ്ങളള്‍ വിതച്ചുതുടങ്ങും. നിരാശ കാരണം നിങ്ങള്‍ മറ്റൊരു കൂട്ട് തേടി ഇറങ്ങിയേക്കാമെന്ന് ചാണക്യന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക