സംസ്ഥാന കോണ്‍ഗ്രസില്‍ തരൂര്‍ വിഷയം ആളിക്കത്തുന്നതിനിടെ എറണാകുളത്തും പ്രശ്‌നം. പിറവത്ത് സാബു എം ജേക്കബിനെ ചൊല്ലിയാണ് പ്രശ്‌നം. പിറവം മുന്‍ നഗരസഭ ചെയര്‍മാന്‍ ആണ് സാബു എം ജേക്കബ്. സാബു എം ജേക്കബിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

സാബു എം ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാബു എം ജേക്കബിന് ഡി സി സി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് സാബു എം ജേക്കബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് യോഗം ചേര്‍ന്നിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസിന്റെ ചര്‍ച്ചയ്ക്കിടെ ഉണ്ടായ വാക്പോര് ആണ് കയ്യാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചത്. സാബു എം ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ചേരിതിരിഞ്ഞ് പരസ്പരം കസേരകള്‍ കൊണ്ട് ആക്രമിച്ചു. പലരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിട്ട് പോയ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനായി പ്രവര്‍ത്തിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് സാബു എംജേക്കബിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്.അതേസമയം സംഘര്‍ഷത്തോളം എത്തിയ തര്‍ക്കം നിലവില്‍ നേതാക്കള്‍ ഇടപെട്ട് താത്ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ക്കിടെ കോണ്‍ഗ്രസിന് ഏറ്റവും സ്വാധീനമുള്ള ജില്ലയിലെ പ്രശ്‌നങ്ങള്‍ ഇരുട്ടടിയായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക