മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പുകഴ്ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍. തരൂര്‍ ലോകപ്രശസ്തനാണ്. താന്‍ തരൂരിന്റെ കടുത്ത ആരാധകനാണെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. തരൂരിനെ വേദിയിലിരുത്തിയായിരുന്നു ഷംസീറിന്റെ പ്രശംസ.

തരൂരിന്റെ മലബാര്‍ പര്യടനത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ പരസ്യമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രശംസ എന്നതും ശ്രദ്ധേയമാണ്. തനിക്ക് വേദി തരാതിരിക്കാന്‍ ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന് ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു. തന്നെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ചിലരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായി എന്നും അദ്ദേഹം തുറന്നടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വീറ്റിലൂടെയാണ് വിലക്ക് വിവാദത്തില്‍ ശശി തരൂരിന്റെ പ്രതികരണം. കോഴിക്കോട്ടെത്തിയ തരൂരിന് നല്‍കിയ സ്വീകരണത്തില്‍ പ്രവര്‍ത്തകരുടെ ആവേശം വ്യക്തമാക്കുന്ന ദൃശ്യങ്ങളും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക