കിളിമാനൂര്‍: ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ആദ്യത്തെ പ്രതിമാസ നറുക്കെടുപ്പ് പദ്ധതി ഭാഗ്യം കൊണ്ടുവന്നെങ്കിലും കാശ് ചോദിച്ചപ്പോള്‍ ദാരിദ്ര്യക്കണക്കുമായി ജിഎസ്ടി വകുപ്പ്. കിളിമാനൂര്‍ സാജി ആശുപത്രിക്കു സമീപം ചിത്തിരയില്‍ പി.സുനില്‍ കുമാര്‍ സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി 2 മാസമായി ജിഎസ്ടി വകുപ്പിനെ ബന്ധപ്പെടുകയാണ്. ട്രഷറിയില്‍ പണം ഇല്ലെന്നും ഉണ്ടാകുമ്ബോള്‍ അറിയിക്കാമെന്നുമാണു മറുപടി.

സുനില്‍ കുമാര്‍ തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നു ഷോപ്പിങ് നടത്തിയതിന്റെ ബില്‍ ആണ് ആപ് വഴി നല്‍കിയത്. സെപ്റ്റംബര്‍ 5ന് ആയിരുന്നു നറുക്കെടുപ്പ്. സമ്മാനം അടിച്ചതായി പിറ്റേന്ന് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

7ന് പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യവും നല്‍കി. 30 ദിവസത്തിനകം സമ്മാനത്തുക നല്‍കുമെന്നാണ് അറിയിച്ചത്.ഇതിനൊപ്പം ഒക്ടോബര്‍ ആദ്യ വാരം 25 ലക്ഷം രൂപയുടെ ലക്കി ബംപര്‍ നറുക്കെടുപ്പ് നടത്തുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക