പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താല്‍ക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരെയെല്ലാം ഉടന്‍ തന്നെ തിരിച്ച്‌ വിളിക്കും.

തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയെന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ അടുത്തിടെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാക്കിയ സമഭാവമാണ്. സി.പി.എം മന്ത്രിമാരും സര്‍ക്കാരും പദ്ധതിയെ കുറിച്ച്‌ വലിയ കൊട്ടിഘോഷങ്ങള്‍ ആയിരുന്നു നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക