ബീഹാറിലെ ഖഗാരിയയില്‍ 24 ഓളം സ്ത്രീകളെ കൂട്ട വന്ധ്യംകരണത്തിന് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. അലൗലി ഹീത്ത് സെന്ററില്‍ വെച്ച്‌ യുവതികളെ നിര്‍ബന്ധിച്ച്‌ വന്ധ്യംകരണം നടത്തുകയായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അനസ്തേഷ്യ പോലും നല്‍കാതെയായിരുന്നു ഈ ക്രൂരതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗര്‍ഭധാരണം തടയുന്നതിനുള്ള ഒരു ശസ്ത്രക്രിയാ രീതിയാണ് ട്യൂബെക്ടമി. നടപടിക്രമത്തിന്റെ തുടക്കത്തില്‍ ലോക്കല്‍ അനസ്തേഷ്യ സാധാരണയായി നല്‍കുന്നു. എന്നാല്‍, യുവതികളെ കൂട്ടമായി ട്യൂബെക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് അനസ്തേഷ്യ പോലും നല്‍കാതെയാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ (TOI) ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, നടപടിക്രമങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു. ആരോഗ്യ ഉദ്യോഗസ്ഥരില്‍ ചിലര്‍ യുവതികളുടെ വായില്‍ തുണി തിരുകി വെയ്ക്കുകയും ചെയ്തു. ചിലരുടെ കൈകള്‍ കൂട്ടികെട്ടുകയും, ബാലന്‍ പ്രയോഗിച്ച്‌ ഇവരെ കിടക്കയില്‍ കിടക്കയില്‍ കിടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭീകരത അനുഭവിച്ച നിരവധി സ്ത്രീകളില്‍ ഒരാളായിരുന്നു പ്രതിമ. താന്‍ നേരിട്ട ദുരവസ്ഥ ഇവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിരുന്നു. ‘ഞാന്‍ വേദനകൊണ്ട് നിലവിളിച്ചപ്പോള്‍, നാല് പേര്‍ എന്റെ കൈകള്‍ മുറുകെ പിടിച്ചു. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം മാത്രമാണ്‌ എന്നെ വിട്ടത്. ഡോക്ടര്‍ ജോലി പൂര്‍ത്തിയാക്കി പോയി’, പ്രതിമ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ താന്‍ ഉണര്‍ന്നിരുന്നുവെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. ബ്ലേഡ് കൊണ്ട് തന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിക്കുന്നത് തന്‍ തിരിച്ചറിഞ്ഞെന്നും, തനിക്ക് അതികഠിനമായ വേദന അനുഭവപ്പെടും ചെയ്തുവെന്നാണ ഇവരുടെ വെളിപ്പെടുത്തല്‍. ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളുടെ നിലവിളി കേട്ട്, ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട ബാക്കിയുള്ള ഏഴ് സ്ത്രീകള്‍ പ്രതിഷേധിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ വിസമ്മതിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക