ആടിനെ ചുറ്റിവരിഞ്ഞ പെരുമ്ബാമ്ബില്‍ നിന്നും തലയും വാലും പിടിച്ച്‌ രക്ഷിച്ചെടുത്ത് മൂന്ന് ആണ്‍കുട്ടികള്‍. ആദ്യം പാമ്ബ് ആടിനെ ചുറ്റി വരിയുകയാണ്. പെരുമ്ബാമ്ബ് സകല ശക്തിയും ഉപയോഗിച്ച്‌ ആട്ടിന്‍ കുട്ടിയെ വരിഞ്ഞ് മുറുക്കുമ്ബോള്‍ അത് വേദന കൊണ്ട് കരയുന്നത് കേള്‍ക്കാം. അപ്പോഴാണ് മൂന്ന് കുട്ടികള്‍ അവിടെ എത്തിച്ചേരുന്നത്. അവര്‍ പെരുമ്ബാമ്ബിന്റെ പിടിയില്‍ നിന്നും ആടിനെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങുകയാണ്. മൂന്ന് കുട്ടികളും പാമ്ബിനെ പേടിക്കാതെ ധൈര്യപൂര്‍വം അതിനെ പിടിച്ച്‌ വലിക്കുകയും ആടിനെ അതിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.

https://fb.watch/gTuWAmUjjQ/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിയെ ആടിനെ പാമ്ബില്‍ നിന്നും അഴിച്ചെടുക്കുന്നതും കാണാം. അതിനുശേഷം ആട് അതിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയും അത് ഓടിപ്പോവുകയും ആണ്. ശേഷം, മൂന്ന് കുട്ടികളും ചേര്‍ന്ന് ശ്രദ്ധയോടെ പാമ്ബിനെ പിടിച്ച്‌ അതിനെ കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക