ഇടുക്കി ജില്ലയുടെ വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടുന്നില്ലെന്നാരോപിച്ച്‌ യു.ഡി.എഫ് നവംബര്‍ 28ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിര്‍മാണ നിരോധനവും ബഫര്‍സോണ്‍ പ്രശ്നങ്ങളും നിമിത്തം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാന്‍ കഴിയാതെ സ്ഥിതിയാണെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബും ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ ജില്ലയിലെ സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിന് വേണ്ടിയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ നവംബര്‍ 28ലെ സന്ദര്‍ശന തട്ടിപ്പില്‍ പ്രതിഷേധിച്ചും, ജില്ലയുടെ വികസന കാര്യത്തില്‍ ആത്മാര്‍ഥത കാണിക്കാത്ത ഇടതു ഗവണ്‍മെന്‍റിന്‍റെ നിലപാടിനെതിരെയുമാണ് ‍ ജില്ലാ ഹർത്താൽ എന്ന് നേതാക്കള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക