മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടം. ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍പ്പെട്ടയാളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതര സംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയില്‍പ്പെട്ടത്. ചിങ്ങവനം പോലീസും കോട്ടയത്ത് നിന്നുള്ള അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാവിലെ 9 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി പ്രദേശത്ത് വലിയ രീതിയില്‍ മഴ ഉണ്ടായിരുന്നു. ഉയരം കൂടിയ പ്രദേശം ആയിരുന്നു. ഇവിടെ മതില്‍ കെട്ടുന്നതിന് തൊഴിലാളികള്‍ മണ്ണ് മാറ്റുന്നതിനിടെയാണ് മുകളില്‍ നിന്ന് മണ്ണ് ഇടിഞ്ഞ് വീണത്. ഈ സമയം അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണ് ഇടിഞ്ഞ് വീണു. ഇപ്പോള്‍ ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുകയാണെന്ന് പ്രദേശവാസി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക