ബംഗളൂരു: മയക്കുമരുന്നു കച്ചവടത്തിലേക്ക് ഒരിക്കല്‍ കടന്നാല്‍ വീണ്ടും അതില്‍ നിന്നും തിരിച്ചു കയറുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ചിലര്‍ നല്ലവഴി തിരഞ്ഞെടുക്കുമെങ്കിലും ഭൂരിഭാഗവും വീണ്ടും അതേപണിയിലേക്ക് കടക്കുകയാണ് പതിവ്. ബംഗളുരു കേന്ദ്രീകരിച്ചാണ് ദക്ഷിണേന്ത്യയിലെ ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നത്. ആ ലഹരി മാഫിയയുടെ കണ്ണികളായുള്ളത് നിരവധി മലയാളികളാണ് താനും. അത്തരത്തില്‍ ബംഗളുരുവിലെ മയക്കുമരുന്നു മാഫിയയുടെ കണ്ണികളായ മലയാളി ദമ്ബതികള്‍ വീണ്ടും അറസ്റ്റിലായി.

ഏഴുകോടിയുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്ബതികള്‍ ജാമ്യം നേടിയ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി പിടിയിലാകുകയായിരുന്നു. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്ബറമ്ബില്‍ (32), കോയമ്ബത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരെയാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ബി.ടി.എം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച്‌ പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക