കോഴിക്കോട് മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ഹോസ്റ്റല്‍ രാത്രി പത്തിന് അടയ്ക്കുന്നതിന് എതിരെയായിരുന്നു സമരം. ഹോസ്റ്റല്‍ നാലിന് മുമ്ബിലായിരുന്നു എംബിബിഎസ് വിദ്യാര്‍ത്ഥിനികളുടെ കുത്തിയിരുന്നുളള പ്രതിഷേധം.

പ്രാക്ടിക്കല്‍ ക്ലാസ്സ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്ബോള്‍ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പത്ത് മണിക്ക് ഹോസ്റ്റലിനകത്ത് കയറണമെന്നാണ് നേരത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയിട്ടുളള നിര്‍ദേശം. ഇതിനെതുടര്‍ന്ന് ബുധനാഴ്ച രാത്രി പത്തുമണിക്ക് ഹോസ്റ്റല്‍ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കല്‍ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തു നില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് ഹോസ്റ്റലിനകത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളടക്കം സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെണ്‍കുട്ടികള്‍ക്ക് ഇവിടെയുള്ളത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക