പലതരത്തിലാണ് ഇപ്പോള്‍ വിവാഹാഘോഷങ്ങള്‍ വൈറലായി മാറുന്നത്. കഴിഞ്ഞദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വീഡിയോ വൈറല്‍ ആകാന്‍ കാരണം വിവാഹ ആഘോഷത്തിന് എത്തിയ വരന്റെ രണ്ടു സുഹൃത്തുക്കള്‍ അണിഞ്ഞ വേഷമായിരുന്നു. ഒരു ചെറിയ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാന്‍ ആകില്ല.

ഈ വീഡിയോ വൈറല്‍ ആകാന്‍ കാരണം വിവാഹ ആഘോഷത്തിന് എത്തിയ വരന്റെ രണ്ടു സുഹൃത്തുക്കള്‍ അണിഞ്ഞ വേഷമായിരുന്നു. ഒരു ചെറിയ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാന്‍ ആകില്ല.ചിക്കാഗോയില്‍ നടന്ന വിവാഹ ആഘോഷത്തില്‍ വരന്‍ ഇന്ത്യക്കാരനായിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് ഒരു സര്‍പ്രൈസ് ആയാണ് വരന്റെ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ സാരിയില്‍ എത്തിയത്. സുഹൃത്തുക്കളെ കണ്ട വരന്‍ അമ്ബരന്നുപോയി എന്നു മാത്രമല്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്നുവേണം പറയാന്‍. വരന്റെ വിദേശ സുഹൃത്തുക്കളാണ് ഇത്തരത്തില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിക്കാഗോ ആസ്ഥാനമായുള്ള വെഡ്ഡിംഗ് വീഡിയോഗ്രാഫര്‍മാരായ പാരാഗണ്‍ഫിലിംസ് ആണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിട്ടത്. മിഷിഗണ്‍ അവനുവില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ വരന്റെ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്.സാരിയുടുക്കാന്‍ ഇവരെ ഒരു സ്ത്രീ സഹായിക്കുന്നതും ഇവരുടെ ലുക്ക് പൂര്‍ത്തിയാക്കാന്‍ നെറ്റിയില്‍ പൊട്ടു തൊടുന്നതും ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ആണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് കൂടാതെ വിവാഹ റിസപ്ഷന്‍ നടക്കുന്ന വേദിയുടെ പവലിയനിലൂടെ അതീവ മനോഹരമായി ഇരുവരും നടന്ന് വരന്റെ അടുത്തേക്ക് എത്തുന്നതും ഇവരെ കണ്ടതും അമ്ബരന്ന് വരന്‍ ചിരി സഹിക്കാന്‍ ആകാതെ നിലത്തിരിക്കുന്നതും ആണ് വീഡിയോയില്‍. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വിവാഹദിനത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തിന് നല്‍കിയ സര്‍പ്രൈസ് കൊള്ളാമെന്നാണ് വീഡിയോ കണ്ട എല്ലാവരും കുറിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക