പത്തനംതിട്ട : തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടില്‍ സന്തോഷിന്റെ മകള്‍ കഴിഞ്ഞ ദിവസം കാണാതായ ആതിര സന്തോഷി (20) ന്റെ മൃതദേഹം അച്ചന്‍കോവിലാറ്റിലെ അഴൂര്‍ വേലന്‍കടവില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് ആതിരയെ വീട്ടില്‍ നിന്ന് കാണാതായത്. ഞാന്‍ പോവുകയാണ്, വണ്ടി പാലത്തില്‍ കാണുമെന്നുള്ള കുറിപ്പ് കണ്ടെത്തിയിരുന്നു.

പ്രമാടം പാറക്കടവ് പാലത്തില്‍ ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആതിരയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. ഒരു യുവാവ് അത്യാസന്ന നിലയിലാണെന്നും ഇനി എനിക്ക് ജീവിക്കാന്‍ യോഗ്യതയില്ലെന്നും ആതിര എഴുതിയ കത്തിലുണ്ട്. മാതാവ്: സീമ, സഹോദരി : അമ്ബിളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക