തമിഴ‍്‍നാട് സര്‍ക്കാര്‍ പാസാക്കിയ ചൂതാട്ട നിരോധന നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.ഓണ്‍ലൈന്‍ ഗെയിം കമ്ബനികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് ഹര്‍ജി നല്‍കിയത്. പുതുക്കിയ നിയമപ്രകാരം സര്‍ക്കാര്‍ നിരോധിച്ച റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകള്‍ ഭാഗ്യപരീക്ഷണങ്ങളല്ല, കഴിവും ബുദ്ധിയും ഉപയോഗിച്ച്‌ കളിക്കേണ്ടവയാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഇക്കാര്യം ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിയില്‍ തീര്‍പ്പുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നും ഗെയിംമിഗ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 16ന് പരിഗണിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഭാരത ചക്രവര്‍ത്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക