പൂഴിക്കാട് തൂമല മനു മന്ദിരത്തില്‍ ബിനു കുമാറിന്റെ ഭാര്യ ത്യഷ്ണ മോള്‍ (27) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവുമായി ബന്ധപ്പെട്ട് ബിനു കുമാറിന്റെ സുഹൃത്തായ പന്തളം തോട്ടക്കോണം മുളമ്ബുഴ മലയ്യത്ത് വീട്ടില്‍ ശ്രീകാന്ത് ( 31) നെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് യുവതി മരിച്ചത്. ശ്രീകാന്ത് ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ശ്രീകാന്തിനെ അറിയിച്ചത് പൊലീസ് കണ്ടെത്തി ആത്മഹത്യാ പ്രരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക