ഓട്ടോയില്‍ സവാരി പോകുന്നതിനിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും പെണ്‍കുട്ടി പുറത്തേയ്ക്ക് ചാടി. വീഴചയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട സ്വദേശി ഓട്ടോ ഡ്രൈവര്‍ അശോകനെ (42) കാഞ്ഞിരംകുളം പോലീസ് പിടികൂടി.

പുല്ലുവിള സ്വദേശിയായ ഇരുപതികാരിയെ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ പള്ളം പെട്രോള്‍ പമ്ബിനു സമീപത്തായിരുന്നു സംഭവം നടന്നത്. സവാരി പോയി മടങ്ങുന്ന വഴിയ്ക്കാണ് ഓട്ടോ ഡ്രൈവര്‍, പുല്ലുവിളയില്‍ നിന്ന് പൂവാര്‍ പോകാനായി നിന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിയത്. സവാരിക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇരുപതുകാരി വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് എടുത്തു ചാടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ തടഞ്ഞു വച്ച്‌ പോലീസില്‍ ഏല്‍പിക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ, പെണ്‍കുട്ടിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക