നെറ്റിസണ്‍മാരുടെ തല പുകയ്ക്കുന്ന നിരവധി ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ഹോബിയെന്ന നിലയിലാണ് ഇന്ന് പലരും ഇന്റര്‍നെറ്റില്‍ ഇത്തരം ചിത്രങ്ങള്‍ തിരയുന്നത്.

ചിത്രവും അതിനൊപ്പം തന്നിരിയ്ക്കുന്ന ചോദ്യവും, പിന്നെ ഉത്തരം കണ്ടെത്താനുള്ള തന്ത്രപ്പാടും. കുട്ടിക്കാലത്ത് രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തല പുകച്ചവരാണ് അധികം പേരും. എന്നാല്‍ ഇന്ന് അതിന്‍റെ മറ്റൊരു വേര്‍ഷന്‍ ആയി ഈ ഒപ്റ്റിക്കല്‍ ഇല്യൂഷനെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്തരത്തില്‍ ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. അമേരിക്കന്‍ കലാകാരനായ ജിം വാറന്‍ വരച്ച മനോഹരമായ ഒരു പെയിന്‍റിംഗിന്‍റെ ചിത്രമാണ്‌ ഇത്. ഒറ്റ നോട്ടത്തില്‍ ഒരു മനോഹരമായ പ്രകൃതി ദൃശ്യം എന്നേ ചിത്രം കണ്ടാല്‍ തോന്നുകയുള്ളൂ… എന്നാല്‍, ചോദ്യം കൂടി ഒന്ന് ശ്രദ്ധിച്ചോളൂ… ഒറ്റ നോട്ടത്തില്‍ നിങ്ങളുടെ കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന 7 ഹൃദയങ്ങളാണ് ഈ ചിത്രത്തില്‍ കണ്ടെത്തേണ്ടത്‌. ശരിയ്ക്കും ഇതൊരു വെല്ലുവിളി തന്നെയാണ്.

ഈ 7 ഹൃദയങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ അതായത് 60 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ വളരെ കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ കഴിയൂ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 60 സെക്കന്‍ഡിനുള്ളില്‍ ഈ ബ്രെയിന്‍ ടീസര്‍ പരിഹരിക്കാനുള്ള വെല്ലുവിളി നിങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണോ? 7 ഹൃദയങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ ചുവടെ തന്നിരിയ്ക്കുന്ന ചിത്രം കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക