
വളാഞ്ചേരി: സഹോദരനോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്.ജോലി ആവശ്യത്തിനായി സഹോദരന്‍ ജാബിറിനൊപ്പം കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ജുമൈല അപകടത്തില്‍ പെട്ടത്.
ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.ജാബിര്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിറകില്‍നിന്ന് ജുമൈല റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും പൊലീസുംചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തില്‍ നിസാരപരിക്കുകള്‍ പറ്റിയ സഹോദരനായ ജാബിര്‍ വളാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വളാഞ്ചേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി എട്ടിന് തൊഴുവാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.