കേരളത്തിന്‍റെ ഫുട്ബോള്‍ സ്നേഹം അംഗീകരിച്ചതിന് ഫിഫയ്ക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടിന് സമീപം പുഴയോരത്ത് ഫുട്ബോൾ ഇതിഹാസ താരങ്ങളുടെ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിച്ചത് നേരത്തെ വാർത്തയായിരുന്നു. ആദ്യം മെസ്സി ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. പിന്നാലെ തന്നെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെയ്മർ ആരാധകരും ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരും സമാനമായ കട്ടൗട്ടുകൾ മെസ്സിയുടെ കട്ട്ഔട്ടിന് സമീപം സ്ഥാപിച്ചു.

ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കേരളത്തെ ഫുട്ബോൾ ജ്വരം ഗ്രസിച്ചിരിക്കുന്നു എന്നാണ് ഫിഫ ട്വിറ്ററിൽ കുറിച്ചത്. ഈ ട്വീറ്റ്, റീട്വീറ്റ് ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി ഫിഫയ്ക്ക് നന്ദി അർപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക