ലോകത്തെ ഏറ്റവും ധനികനായ എലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്‍റെ പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഓരോ ദിവസവും ട്വിറ്റര്‍ പുതിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ബ്ലൂ ടികിന് തുക, കൂട്ട പിരിച്ചുവിടലുകള്‍ തുടങ്ങിയ നിരവധി പരിഷ്കാരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ പല ഉപയോക്താക്കള്‍ക്കും മസ്കിന്റെ നടപടികള്‍ ഇഷ്ടപ്പെടുന്നില്ല.

മസ്‌കിന്റെ ഏറ്റെടുക്കലിനും തുടര്‍ന്നുള്ള നവീകരണത്തിനും ശേഷം, മസ്‌ക് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ പ്ലാറ്റ്‌ഫോമിനെ നശിപ്പിക്കുമെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കള്‍ ട്വിറ്റര്‍ വിടുകയാണ്. നടന്‍ മിക് ഫോളി, മോഡല്‍ ജിജി ഹഡിഡ് തുടങ്ങിയ സെലിബ്രിറ്റികളും ഇവരില്‍ ഉള്‍പെടുന്നു. ഈ ഉപയോക്താക്കള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വിറ്റര്‍ ഉപയോക്താക്കള്‍ Reddit, LinkedIn, Tumblr, CounterSocial, Discord എന്നിവ ബദലായി തെരഞ്ഞെടുക്കുന്നു. എന്നാല്‍, മാസ്റ്റോഡോണ്‍ (Mastodon) എന്ന പ്ലാറ്റ്‌ഫോമിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ചേക്കേറിയത്. കഴിഞ്ഞ ആഴ്‌ചയില്‍ ഇത് വളരെ ജനപ്രിയമായിത്തീര്‍ന്നു. ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം നാല് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ മാസ്റ്റോഡോണിന് ലഭിച്ചു.

അതിനിടെ, എലോണ്‍ മസ്‌ക്, മാസ്റ്റോഡോണിനെ പരിഹസിച്ച്‌ രംഗത്തെത്തി. ട്വിറ്ററിന്റെ പുതിയ മാറ്റങ്ങളെക്കുറിച്ച്‌ പരാതിപ്പെടുന്ന ഉപയോക്താക്കള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ‘മാസ്റ്റര്‍ബേറ്റോണ്‍’ എന്നതില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്താണ് മാസ്റ്റോഡോണ്‍?

മാസ്റ്റോഡോണ്‍ പുതിയ പ്ലാറ്റ്‌ഫോം അല്ല, 2019-ല്‍ ഇത് ഇന്‍ഡ്യയില്‍ വളരെയധികം ജനപ്രീതി നേടി. അക്കാലത്ത്, ട്വിറ്റര്‍ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയുടെ അകൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് നിരവധി ഉപയോക്താക്കള്‍ മാസ്റ്റോഡോണിലേക്ക് മാറി. വ്യത്യസ്‌തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, മാസ്റ്റോഡണ്‍ ട്വിറ്ററിന്റെ സമാന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

ചിത്രങ്ങള്‍, ടെക്‌സ്‌റ്റുകള്‍, വോടെടുപ്പുകള്‍, വീഡിയോകള്‍ എന്നിവയ്‌ക്കൊപ്പം ഫോളോവേഴ്‌സിന് ‘ടൂട്സ്’ എന്ന പേരില്‍ 500 അക്ഷരങ്ങളുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനും ‘താല്‍പര്യമുള്ള ആളുകളെ’ പിന്തുടരാനും കഴിയും. ജര്‍മന്‍ വംശജനായ യൂജിന്‍ റോച്ച്‌കോയാണ് മാസ്റ്റോഡണ്‍ സ്ഥാപിച്ചത്, 2016-ലാണ് ‘ട്വിറ്ററില്‍ നിരാശനായ’ ശേഷം ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക