തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യര്‍. മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു നടിയെ സ്നേഹിക്കുന്നുണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ട് തന്നെ വിവാഹത്തോടെ മഞ്ജു വാര്യര്‍ അഭിനയം ഉപേക്ഷിച്ച്‌ പോയപ്പോള്‍‌ എല്ലാ സിനിമ പ്രേമിയും പ്രാര്‍ഥിച്ചതും അവരുടെ തിരിച്ച്‌ വരവിന് വേണ്ടിയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ഏറെ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്താണ് മഞ്ജു വാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. അത്തരം വിഷമ ഘട്ടങ്ങളിലെല്ലാം ആരാധകരുടെ വലിയ പിന്തുണയാണ് താരത്തിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിത താന്‍ ജീവിക്കാനുള്ള കരുത്ത് എങ്ങനെയാണ് സമ്ബാദിച്ചതെന്ന് മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിലെ ടോക്ക് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മഞ്ജു വാര്യര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. “അമ്മയുടെ സ്വാധീനം എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും.അത് നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മളില്‍ ഉണ്ടാകും. എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടാവണം പ്രതിസന്ധികള്‍ വരുമ്ബോള്‍ എങ്ങനെ പുഞ്ചിരിയോടെ നേരിടണമെന്ന് ഞാന്‍ പഠിച്ചത്.”

അച്ഛനും അമ്മയ്ക്കും കാൻസർ

“അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച്‌ വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാന്‍സര്‍ വന്നിട്ടുണ്ട്. ഇത് പാരമ്ബര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതില്‍ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാന്‍ പഠിച്ചു.”കാരണം എന്റെ കണ്‍ മുന്നില്‍ അച്ഛനിലും അമ്മയിലും കൂടെ ഞാന്‍ അത് പഠിച്ചു. ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകള്‍ എന്നെ സ്വാധീനിക്കാറുണ്ട്”- മഞ്ജു വാര്യര്‍ പറഞ്ഞു.

Source: Media Mangalam.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക