മുന്ദ്ര (ഗുജറാത്ത്): ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാള്‍ ഉയരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാറ്റാടി യന്ത്രം സ്ഥാപിച്ച്‌ അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ മുന്ദ്രയിലാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 200 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ കാറ്റാടി യന്ത്രം സ്ഥാപിച്ചത്. 182 മീറ്ററാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഉയരം.

ജംബോ ജെറ്റിന്‍റെ ചിറകിനേക്കാള്‍ വീതിയുള്ള ബ്ലേഡുകളാണ് കാറ്റാടി യന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 200 മീറ്റര്‍ ഉയരമുള്ള ഈ കാറ്റാടി യന്ത്രത്തിന് 5.2 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഏകദേശം 4,000 വീടുകള്‍ക്ക് ഊര്‍ജം പകരാനും കഴിയും. അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ (എഇഎല്‍) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മുന്ദ്ര വിന്‍ഡ്ടെക് ലിമിറ്റഡ് (എംഡബ്ല്യുഎല്‍) ആണ് ടര്‍ബൈന്‍ സ്ഥാപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

120 മീറ്റര്‍ ഉയരത്തിലാണ് ( ഏകദേശം 40 നില കെട്ടിടത്തിന്‍റെ ഉയരം) കാറ്റാടി യന്ത്രത്തിന്‍റെ ജനറേറ്റര്‍ ഹബ് സ്ഥിതിചെയ്യുന്നത്. 140 മീറ്റര്‍ ഹബിലധികം ഉയരമുള്ള കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിനുള്ള അടിത്തറയാണ് ഇതിലൂടെ സ്ഥാപിച്ചിരിക്കുന്നതെന്ന് മുന്ദ്ര വിന്‍ഡ്ടെക് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മിലിന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. ഭാവിയില്‍ ഞങ്ങള്‍ സ്വന്തമായി ബ്ലേഡുകള്‍ നിര്‍മ്മിക്കും. കാറ്റാടിയന്ത്രത്തിന്‍റെ സംയോജനം 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്‌തതുവെന്നും ഉടന്‍ തന്നെ ടൈപ്പ് സര്‍ട്ടിഫിക്കേഷനായി പോകുമെന്നും മിലിന്ദ് കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.

5.2 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കാറ്റാടിയന്ത്രം കൂടിയാണിത്. ജര്‍മ്മനിയിലെ W2E (വിന്‍ഡ് ടു എനര്‍ജി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കാറ്റിന്‍റെ വേഗതയനുസരിച്ച്‌ സെക്കന്‍റില്‍ 3 മീറ്റര്‍ വരെയും 20 മീറ്റര്‍ വരെയും പ്രവര്‍ത്തിക്കാന്‍ ഈ യന്ത്രത്തിന് കഴിയും. സെക്കന്‍റില്‍ വേഗത 12 മീറ്റര്‍ വരെയെത്തുമ്ബോഴാണ് യന്ത്രം അതിന്‍റെ ഒപ്റ്റിമല്‍ പവര്‍ ഉത്‌പാദനത്തിലേക്കെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക