സര്‍ക്കാര്‍ 2007ല്‍ നിരോധിച്ച ഡാന്‍സ് ബാറുകള്‍ ബംഗലൂരുവില്‍ പലയിടങ്ങളിലും ഇന്നും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍വാണിഭവും രാസലഹരിയുടെ വില്‍പനയുമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. മലയാളികള്‍ ഉള്‍പെടെ സ്ഥിരമായി എത്തുന്ന ഈ ഡാന്‍സ് ബാറുകള്‍ പൊലീസിന് കൈക്കൂലി നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാണ്.

ബംഗലൂരുവിലെ ഐടി ഹബായ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം അനേക്കല്‍ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ലഹരിപാര്‍ട്ടിക്കിടെ നിരവധി യുവതി യുവാക്കൾ പിടിയിലായിരുന്നു . ഉഗ്രം എന്ന ആപ് വഴി സംഘടിപ്പിച്ച വന്‍ നിശാ പാര്‍ട്ടിയില്‍ നാല് മലയാളി യുവതികളടക്കം ഒന്‍പത് സ്ത്രീകള്‍ പങ്കെടുത്തിരുന്നു. വാര്‍ത്തയും പുകിലും കെട്ടടങ്ങിയതോടെ അന്വേഷണസംഘത്തിന് ആവേശം കെട്ടു. അതിനൊരുകാരണമുണ്ട്, ജെഡിഎസ് നേതാവും എംഎല്‍എയുമായ ശ്രീനിവാസ് ആയിരുന്നു ഈ റിസോര്‍ട്ടിന്റെ ഉടമ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗളൂരുവിലെ എംജി റോഡിൽ പുറമേ ഷട്ടർ ഇട്ട കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്നത് മാംസ, മദ്യ രാസ ലഹരി വ്യാപാരമാണ്. ദേഹ പരിശോധന നടത്തി കയ്യിൽ സീൽ പതിപ്പിച്ചാണ് ആയിരം രൂപ മുതൽ എൻട്രി ഫീടാക്കി ഇത്തരം അനധികൃത കേന്ദ്രങ്ങളിലേക്ക് പ്രവേശനം. അകത്ത് ചെന്നാൽ ബൗൺസർമാരുടെ നിയന്ത്രണത്തിന് വിധേയമായി കയ്യിലെ പണം തീരുന്നതുവരെ മദ്യപിക്കാനും, ലഹരി ഉപയോഗിക്കാനും, അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന സ്ത്രീകളുമായി ഉന്മാദ നൃത്തം ആടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിയമസഭ മന്ദിരത്തിനും പൊലീസ് കമ്മീണറുടെ ഓഫീസിനും വിളിപ്പാടകലെ നടക്കുന്ന ഈ നിയമ വിരുദ്ധ കേന്ദ്രത്തില്‍ സ്ഥിരം സന്ദര്‍ശകരായി മലയാളികളും എത്തുന്നുണ്ട്. സിനിമയും രാഷ്ട്രീയവും പൊലീസും ഇടകലര്‍ന്ന വന്‍ മാഫിയാണ് ബംഗലൂരുവിലെ രാസ ലഹരി ലോകം നിയന്ത്രിക്കുന്നതെന്ന് വ്യക്തം. അതുകൊണ്ടുതന്നെ ഉന്നതരുടെ ഒത്താശയോടു കൂടി നടക്കുന്ന ഈ കേന്ദ്രങ്ങൾ യഥേഷ്ടം പ്രവർത്തനം തുടരുക തന്നെ ചെയ്യും എന്ന് വേണം മനസ്സിലാക്കാൻ. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്റ്റിംഗ് വീഡിയോകളും, വാർത്തകളും പുറത്തുവന്നിട്ടുണ്ട് എങ്കിലും നാമ മാത്രമായ നടപടികൾ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക