കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലും പൊലീസ് അതിക്രമമെന്ന് പരാതി. ബ്രിട്ടോയുടെ ഭാര്യ സീനയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തുവന്നത്. വീട് ആളില്ലാത്ത നേരത്ത് പൊലീസ് കുത്തി തുറന്നു എന്നാണ് പരാതി. സംഭവത്തില്‍ പൊലീസിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോള്‍ വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

ഞാറയ്ക്കല്‍ പൊലീസില്‍ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീന പരാതി നല്‍കിയത്. എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ ആഭരണങ്ങള്‍ പിന്നാലെ കാണാതായെന്ന് പരാതിയില്‍ പറയുന്നു. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലതും കാണാതായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ഡല്‍ഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.അതേസമയം വീട് സൈമണ്‍ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട് തുറക്കുന്ന സമയത്ത് സമീപവാസിയായ സ്ത്രീയെ പൊലീസ് ഒപ്പം നിര്‍ത്തിയിരുന്നു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. അതേസമസം സിപിഎം സഹചാരിയായ വ്യക്തിക്കെതിരായ പൊലീസ് അതിക്രമത്തിലും വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക