ചെറുതോണിക്ക് സമീപം പെരിയാറില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുരിക്കാശ്ശേരി രാജമുടി മാര്‍ സ്ലീവാ കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥി അഭിജിത്താണ് (20) മരിച്ചത്. റാന്നി അത്തിക്കയം സ്വദേശിയാണ് അഭിജിത്ത്.

കുളിക്കാന്‍ വേണ്ടിയായിരുന്നു അഭിജിത്ത് പുഴയിലേക്ക് ഇറങ്ങിയത്. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി അഭിജിത്തിനെ കരയ്‌ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് കടവില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു. മാമ്ബറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക