തൃശ്ശൂർ പെരിങ്ങോട്ടുകരയില്‍ ഛര്‍ദ്ദിക്കുന്നതിനിടയില്‍ ഭക്ഷണം ശിരസില്‍ തങ്ങി അഞ്ച് വയസുകാരന്‍ മരിച്ചു. കിഴുപ്പിള്ളിക്കര സെന്റര്‍ കിണറിന് തെക്കുവശം ചിറപ്പറമ്ബില്‍ ഷാനവാസ് നസീബ ദമ്ബതികളുടെ മകന്‍ ഷദീദാണ് (5) മരിച്ചത്. പഴുവില്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് ഷദീദ്.

രണ്ട് ദിവസമായി പനിയെ തുടര്‍ന്ന് ഡോക്ടറെ സന്ദര്‍ശിച്ച്‌ ചികിത്സ നേടിയിരുന്നു. തുടര്‍ന്ന് പനി കുറഞ്ഞെങ്കിലും കഴിഞ്ഞദിവസം രാത്രിയോടെ ഛര്‍ദ്ദില്‍ കലശലായി.തുടര്‍ന്ന് വീടിനടുത്തുള്ള യുവാക്കള്‍ കുട്ടിയെ ബൈക്കില്‍ അടുത്തുള്ള കരാഞ്ചിറ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണത്തിന്റെ അംശം ശിരസില്‍ തങ്ങിയതാവാം മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ട് വയസായ സെറ സഹോദരിയാണ്. അന്തിക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക