15 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടമുള്ള ആളുകളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ 12-ാം വകുപ്പിന്റെ ലംഘനമല്ല ഇതെന്നും വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി. 26കാരനായ ജാവേദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

16കാരിയായ തന്റെ ഭാര്യയെ അവളുടെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാവേദ് കോടതിയെ സമീപിച്ചത്. മുഹമ്മദന്‍ നിയമപ്രകാരം ഇവരുടെ വിവാഹം സാധുവാണെന്ന് കോടതി അറിയിച്ചു. പരാതിക്കാരനു മാത്രമേ പെണ്‍കുട്ടിയെ കൂടെക്കൂട്ടാനുള്ള അവകാശമുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014ലെ യൂനുസ് ഖാന്‍-ഹരിയാന സര്‍ക്കാര്‍ കേസിലെ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജാവേദ് കോടതിയെ സമീപിച്ചത്. താനും ഭാര്യയും മുസ്‌ലിംകളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും വിവാഹം കഴിച്ചതെന്നും പരാതിയില്‍ പറയുന്നു. ജസ്റ്റിസ് വികാസ് ബാലിന്റെ ഏകാംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക