കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഒക്ടോബര്‍ 19-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി അധ്യക്ഷനുമായിരുന്ന അദ്ദേഹം കെഎസ്യുവില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്‍റുമായി.

1996-ല്‍ തളിപ്പറമ്ബ്, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ മലമ്ബുഴ എന്നീ മണ്ഡലങ്ങളില്‍ വിഎസ് അച്യുതാനന്ദനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-ല്‍ പാലക്കാട് നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുകയും ചെറിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടേണ്ടി വന്നു.ഭാര്യ: കെവി റീന, മക്കള്‍: ജവഹര്‍, സാനിയ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക