കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ഒമ്ബത് പേര്‍ ആശുപത്രിയില്‍. പരിക്കേറ്റവര്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സഹാറ ഹോസ്റ്റലിലെ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്.

ആദ്യത്തെ ഏറ്റുമുട്ടലില്‍ രണ്ട് പേരെയും വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയും പിടിയിലായിട്ടുണ്ട്.ചൊവ്വാഴ്ച്ച കുസാറ്റ് അമിനിറ്റി സെന്ററിനു സമീപം സ്റ്റുഡന്റ്സ് കമ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിന്റെ തുടര്‍ച്ചയായാണ് അടുത്ത ദിവസം സംഘര്‍ഷമുണ്ടായതെന്നും അതല്ല, ഒരു അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘട്ടനമെന്നും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക