കൈ ഞരമ്ബ് മുറിച്ച ശേഷം യുവതി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ(21)യാണ് മരിച്ചത്. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നും ചാടിയാണ് ജീവനൊടുക്കിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക