തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് നേതാവും, കെപിസിസി മെമ്പറുമായ സതീശൻ പാച്ചേനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകളാണ് ഇപ്പോൾ തുടരുന്നതെന്നും റിപ്പോർട്ടുണ്ട്.

ഈ മാസം 19 ആം തീയതി രാത്രി 11 മണിയോട് കൂടിയാണ് സതീശൻ പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. വെന്റിലേറ്ററിലാണ് കോണ്‍ഗ്രസ് നേതാവ് ഇപ്പോഴുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക