
ഉറങ്ങുമ്ബോള്‍ നമ്മള്‍ എല്ലാവരും സ്വപ്നം കാണാറുണ്ട്. ചിലത് നമ്മെ ഭയപ്പെടുത്തുന്നതാണെങ്കില്‍ ചിലത് നമുക്ക് സന്തോഷം തരുന്നതാണ്. ചില സ്വപ്നങ്ങള്‍ കണ്ടാല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നാണ് പറയപ്പെടുന്നത്. അതുപോലെ ചില സ്വപ്നങ്ങള്‍ കണ്ടാല്‍ വിവാഹം ഉടന്‍ നടക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
1. ആരെയെങ്കിലും സ്‌നേഹിക്കുന്നതിന്റെയോ സ്‌നേഹിക്കപ്പെടുന്നതിന്റെയോ ദൃശ്യങ്ങള്‍.
2. നാരങ്ങവര്‍ഗ്ഗത്തില്‍പ്പെട്ട് ഫലവും കനത്ത മഴയും.
3. എതിര്‍ ലിംഗത്തില്‍പ്പെട്ട ആളിന്റെ ചുണ്ടുകള്‍ കാണുന്നു.
4. മനോഹരമായ പെയിന്റിംഗുകള്‍, എംബ്രോയ്ഡറി വര്‍ക്ക്, വസ്തുക്കള്‍, പച്ച പുല്‍ത്തകിടികള്‍.
5. മോതിരം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നു.
6. പ്രണയലേഖനം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ.
7.ഒരു ദേവതയയോ അല്ലെങ്കില്‍ മനോഹരമായ ചിത്രമോ വായുവില്‍ ഒഴുകി നടക്കുന്നു.
8. ഒരു പുരുഷനും സ്ത്രീയും കാട്ടിലൂടെ ഒരുമിച്ച് നടക്കുക.
9. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക.
10. ഒരു താറാവ് അല്ലെങ്കില്‍ ഹംസത്തെ കാണുക.
11. മധുരപലഹാരങ്ങള്‍ കഴിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍.
12. നിങ്ങള്‍ നട്ട തൈ വളര്‍ന്ന് വലിയ മരമാകുന്നത് സവ്പനം കാണുക.