ദീപാവലി ദിനത്തില്‍ 15,76,000 വിളക്കുകള്‍ തെളിയിച്ച ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ദീപാവലിയോടനുബന്ധിച്ച്‌ അയോധ്യയില്‍ സംഘടിപ്പിച്ച ദീപോത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായിരുന്നു. പ്രധാനമന്ത്രി മോദി മണ്‍വിളക്കു തെളിച്ചതിനു പിന്നാലെ സരയൂ തീരത്തും നഗരത്തിലുമായി 18,000 ല്‍ അധികം സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് തിരിതെളിയിച്ചത്.

അയോധ്യയിലെ രാംലല്ലയില്‍ പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും 11 രാംലീല ടാബ്ലോകളും ദീപോത്സവത്തില്‍ അവതരിപ്പിച്ചിരുന്നു. രാമജന്മഭൂമിയിലെ താല്‍ക്കാലിക ക്ഷേത്രത്തിലുള്ള രാംലല്ല വിഗ്രഹത്തില്‍ പൂജകള്‍ക്കു ശേഷം മോദി രാമകഥാ പാര്‍ക്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid02b6caCa9PNo1qRhGZ7n27fMrU6so8vUg31dcW2sPVLsoeMZfLUsQtsA7dckaH7jYel&id=100064899571548

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക