കൊച്ചി: അസുഖ ബാധിതയായ മൂന്നര ‘വയസുകാരിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു. കുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ശേഖരിച്ചാണ് സമൂഹ മാദ്ധ്യമങ്ങള്‍ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും മകളും പിടിയിലായി. പാല ഓലിക്കല്‍ കുടംബാംഗവും ഇപ്പോള്‍ എരൂര്‍ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ളാറ്റില്‍ താമസിച്ചു വരികയും ചെയ്യുന്ന മറിയാമ്മ സെബാസ്റ്റ്യാന്‍(59), മകള്‍ അനിത റ്റി(29) എന്നിവരെയാണ് ചേരാനല്ലൂര്‍ പൊലീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുള്ളത്.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുമ്ബാവൂര്‍ രായമംഗലം സ്വദേശിയായ പ്രവീണിന്റെ മകളുടെ ചികിത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂക്ക് ചെര്‍പ്പുളശ്ശേരി സമൂഹ മാദ്ധ്യമങ്ങളില്‍ സാഹായം അഭ്യര്‍ത്ഥിച്ച്‌ പോസ്റ്റിട്ടിരുന്നു.

ഇതെത്തുടര്‍ന്ന് നാനാതുറകളില്‍ നിന്നും സഹായം പ്രവഹിക്കുകയും ചെയ്തു.

ഈ മാസം 7-ന് പ്രവീണിന് പരിചയമുള്ള ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച്‌ തട്ടിപ്പുനടത്തുന്നതായുള്ള വിവരം പ്രവീണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കൃപാസനം, പ്രസാദ വരവ് മാതാവ് എന്ന ഫെയിസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച്‌ പണപ്പിരിവ് നടത്തിയത്. ഇവരുടെ വിലാസവും ഗുഗിള്‍ പേ നമ്ബറും സഹായ അഭ്യര്‍ത്ഥനയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.

വിവരം പ്രവീണ്‍ ചേരാനല്ലൂര്‍ പൊലീസില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും കുടുങ്ങിയത്. ഉദ്ദേശം 1 ലക്ഷത്തോളം രൂപ ഇവര്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച്‌ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക