ചരിത്ര വിജയമാണ് ഇന്ത്യ പാകിസ്താനെതിരെ ഇന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയശില്‍പ്പിയായ ‘റണ്‍ മെഷീന്‍’ വിരാട് കൊഹ്‌ലി പുറത്തെടുത്ത പോരാട്ടം വീര്യം ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷമായി രേഖപ്പെടുത്തും. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. അവസാന ഓവറില്‍ വിരാട് ക്ലീന്‍ ബൗള്‍ഡായെങ്കിലും ക്രിക്കറ്റ് നിയമ പുസ്തകത്തില്‍ അത് വിക്കറ്റായി കണക്കുകൂട്ടാനാവാതിരുന്നത് ഇന്ത്യയ്ക്ക് തുണയായി. ബൈ റണ്‍സായി ഇന്ത്യയ്ക്ക് മൂന്ന് റണ്‍സും ലഭിച്ചു.

‘ഫ്രീ ഹിറ്റില്‍’ ബൗള്‍ഡായാല്‍ എന്താണ് സംഭവിക്കുക?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധ്യ ഓവറുകളില്‍ ഹര്‍ദ്ദിക്കിനും വിരാടിനും കൂറ്റനടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് ഭേദപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തു. അവസാന പതിനെട്ട് പന്തില്‍ 48 റണ്‍സ് വേണമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. രണ്ടോവറുകളില്‍ ആഞ്ഞടിച്ച കൊഹ് ലിയും പാണ്ഡ്യെയും ആറ് പന്തില്‍ 16 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചു. താരതമ്യേന കൈപ്പിടിയിലെത്താവുന്ന വിജയലക്ഷ്യമായതോടെ ഇന്ത്യന്‍ ക്യാംപില്‍ ആവേശം നിറഞ്ഞു.

പാക് നായകന്‍ ബാബര്‍ അസം പന്ത് സ്പിന്നര്‍ നവാസിനെ ഏല്‍പ്പിച്ചു. സ്പിന്നറെ നന്നായി കളിക്കുന്ന പാണ്ഡ്യെയ്ക്ക് പക്ഷേ അടിപതറി. നവാസിന്റെ ആദ്യ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച്‌ നല്‍കി പാണ്ഡ്യെ മടങ്ങി. പിന്നീട് ക്രീസിലെത്തിയത് ദിനേഷ് കാര്‍ത്തിക്ക്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡികെ സ്‌ട്രൈക് കൊഹ്‌ലിക്ക് കൈമാറി. മൂന്നാമത്തെ പന്തില്‍ കൊഹ്‌ലി രണ്ട് റണ്‍സെടുത്ത് സ്‌ട്രൈക് നിലനിര്‍ത്തി. മൂന്ന് പന്തില്‍ വിജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. ഫുള്‍ടോസായി വന്ന പന്ത് കൊഹ്‌ലി സിക്‌സടിച്ച്‌ ആവേശം വര്‍ധിപ്പിച്ചു. ബീമര്‍ ആയതിനാല്‍ അംമ്ബയര്‍ നോബോള്‍ വിധിക്കുന്നു.

തൊട്ടടുത്ത പന്ത് വൈഡ്, റീ-ബോള്‍ കൊഹ്ലിയുടെ പ്രതിരോധം മറികടന്ന് സ്റ്റംപില്‍ തട്ടി. ഒരു നിമിഷം ഇന്ത്യന്‍ ആരാധകരുടെ ശബ്ദം നിലച്ചു. എന്നാല്‍ ഫ്രീ ഹിറ്റ് പന്തില്‍ ഔട്ട് വിധിക്കാനാവില്ലെന്നത് ആശ്വാസമായി. ഇതിനിടെ സ്റ്റംപില്‍ തട്ടിയെ പന്ത് തേഡ് മാനിലേക്ക് പാഞ്ഞു. കാര്‍ത്തിക്കും കൊഹ് ലിയും കൂടെ മൂന്ന് റണ്‍ ഓടിയെടുക്കുകയും ചെയ്തു. സ്റ്റംപില്‍ തട്ടിയ പന്തില്‍ റണ്‍സ് നല്‍കുമോയെന്ന് ബാബര്‍ അംമ്ബയറോട് ചോദിക്കുന്നു. നിമിഷ നേരം കൊണ്ട് അംമ്ബയര്‍ ആകാശത്തേക്ക് അഞ്ച് വിരലുമുയര്‍ത്തി ബൈ റണ്‍സ് വിധിച്ചു.

‘ഫ്രീ ഹിറ്റ്’ നിയമപ്രകാരം ബാറ്ററുടെ പാഡിലോ ബാറ്റിലോ തട്ടാതെ ക്ലീന്‍ ബൗള്‍ഡായാല്‍ ലഭിക്കുന്ന റണ്‍സ് ബൈ ആയിട്ടാണ് കണക്കാക്കുക. പാഡില്‍ തട്ടിയാല്‍ ലെഗ് ബിഫോറും ബാറ്റില്‍ തട്ടിയാല്‍ ബാറ്റര്‍ക്ക് റണ്‍സും നല്‍കും. ക്യാച്ചെടുത്താല്‍ അത് ഔട്ടായും നല്‍കില്ല. ഇതോടെ ഭാഗ്യത്തില്‍ നിന്ന് ഇന്ത്യക്ക് മൂന്ന് റണ്‍സ് ലഭിച്ചു. തൊട്ടടുത്ത പന്തില്‍ ഡികെ പുറത്തായെങ്കിലും വീണ്ടും വൈഡ് എറിഞ്ഞ് നവാസ് കളി മറന്നു. അവസാന പന്തില്‍ അനായാസ സിംഗിളെടുത്ത് രവിചന്ദ്ര് അശ്വിന്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക