രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി. ഈ മാസം ഇന്ധന വില വര്‍ധിക്കുന്നത് ഇത് ആറാം തവണയാണ്.

മുംബൈയില്‍ 106.59 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡല്‍ഹിയില്‍ 100.56 ഉം, കൊല്‍ക്കത്തയില്‍ 100.62 രൂപയുമാണ് വില. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.37 രൂപയും ബംഗളൂരുവില്‍ 103.93 രൂപയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക