പുനര്‍വിവാഹം താല്‍പ്പര്യമുളള സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചു പണം തട്ടിയെടുത്ത മാവേലിക്കര സ്വദേശി സുനീഷ് സോമന്‍ പിള്ളയുടെ കുരുക്കില്‍ നിരവധി പേര്‍. .വൈവാഹിക വെബ് സൈറ്റിലെ പരസ്യം കണ്ടാണു വിളിക്കുന്നതെന്നു പറഞ്ഞു പരിചയപ്പെടും. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കും. തുടര്‍ന്ന് ഫോണ്‍ വിളിച്ചു അടുപ്പം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച്‌ ഒന്നിച്ചു താമസം തുടങ്ങും.വീഡിയോ കോളില്‍ മാതാപിതാക്കളെ വിളിക്കും.ഇതോടെ യുവതികള്‍ ഇയാളുടെ തട്ടിപ്പില്‍ വീഴും.നാല്‍പത്തിയഞ്ചു വയസുണ്ടെന്നും വിവാഹമോചിതനാണെന്നുമാണ് ഇയാള്‍ പറയുക.

ബംഗളുരുവിലെ മലയാളി കോളജ് അധ്യാപികയില്‍ നിന്നു തട്ടിയെടുത്തത് 93 ലക്ഷം രൂപ.വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് 48 വയസുകാരിയില്‍ നിന്ന് ഇത്രയും തുക തട്ടിയെടുത്തത്. മൈസൂരുവില്‍ താമസിക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതാവായ യുവതിയില്‍ നിന്നും സമാന രീതിയില്‍ തട്ടിയത് 15 ലക്ഷം രൂപ.ഇരുസംഭവങ്ങളിലും കേസുകളുണ്ടെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്ബത്തികമായി ഉയര്‍ന്ന നിലയിലുള്ള, സ്വന്തമായി ജോലിയുള്ള വിവാഹമോചിതരായ നാല്‍പതു കഴിഞ്ഞ സ്ത്രീകളെയണു സുനീഷ് സോമന്‍ പിള്ള തിരഞ്ഞടുക്കുന്നത്. പിന്നീട് ബെംഗളുരുവിലെ ക്ഷേത്രങ്ങളിലെത്തിച്ചു പരസ്പരം വരണമാല്യം ചാര്‍ത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കും. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് പണം വാങ്ങും. തിരികെ നല്‍കാമെന്നു വിശ്വസിപ്പിക്കും. പൊലീസ് കേസെടുത്തതോടെ ഇയാള്‍ എറണാകുളത്തെ പ്രമുഖ അഭിഭാഷകന്‍ വഴി കേസിനു താല്‍കാലിക സ്റ്റേ വാങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക