പത്തനംതിട്ട: ഭഗവല്‍ സിംഗ് – ലൈല ദമ്ബതികളുടെ വീട്ടില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ വീട്ടുവളപ്പില്‍ വീണ്ടും സ്ഥലം കുഴിച്ച്‌ പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞ് കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ നായ്‌ക്കള്‍ അന്വേഷണ സംഘത്തിനൊപ്പം ഉണ്ട്.കൊച്ചിയില്‍ നിന്നാണ് നായ്‌ക്കളെ എത്തിച്ചത്.

ഇതില്‍ ഒരു നായ മണംപിടിച്ചുനിന്ന സ്ഥലമാണ് കുഴിച്ച്‌ പരിശോധിക്കുന്നത്. നാട്ടുകാര്‍ നേരത്തെ സംശയം പ്രകടിപ്പിച്ച സ്ഥലത്താണ് നായ നിന്നത്. പദ്മയുടെയും റോസ്‌ലിയുടെയും കൊലപാതകത്തിന് മുമ്ബ് പ്രതികള്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് പ്രതികളെയും സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സാഹചര്യത്തില്‍ ഇലന്തൂരില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍ ജനക്കൂട്ടമാണ് ഇവിടെയുള്ളത്. പ്രതികള്‍ക്ക് നേരെ കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക