അമൃത്സര്‍: വിജയിക്ക് വിചിത്ര സമ്മാനം വാഗ്ദാനം ചെയ്ത സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുത്തു.വിജയിക്ക് കനേഡിയന്‍ പ്രവാസിയെ വിവാഹം കഴിക്കാമെന്നായിരുന്നു പ്രഖ്യാപനം. മത്സരാര്‍ത്ഥികള്‍ ‘ഉന്നത ജാതി’ക്കാരാകണമെന്ന നിബന്ധനയുമുണ്ട്.

പഞ്ചാബിലെ ബതിന്‍ഡയിലാണ് വിചിത്രകരമായ സൗന്ദര്യ മത്സരത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിരുന്നത്. ഈ മാസം 23ന് നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച്‌ മത്സരം നടക്കുമെന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരുന്നത്. ‘ഉന്നത ജാതി’യിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണ് മത്സരമെന്നും വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്ററില്‍ നല്‍കിയിരുന്ന നമ്ബറില്‍ വിളിച്ചത്. എന്നാല്‍, ആര്‍ക്കും മറുപടി ലഭിച്ചിട്ടില്ല. പിന്നാലെയാണ് ബതിന്‍ഡ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സുരീന്ദര്‍ സിങ്, രാം ദയാല്‍ സിങ് എന്നിവരാണ് പോസ്റ്ററിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 109, 419, 420, 501 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അതേസമയം, പോസ്റ്ററിലുള്ള ഹോട്ടല്‍ ഉടമകള്‍ സംഭവം നിഷേധിച്ചിട്ടുണ്ട്. ഇത്തരമൊരു പരിപാടിക്കായി ആരും ഹോട്ടല്‍ ബുക്ക് ചെയ്തിട്ടില്ലെന്ന് ഉടമകള്‍ അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക