മലപ്പുറം തിരൂരില്‍ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്.

പൊലീസ് പരിശോധനയ്‌ക്കെത്തുമ്ബോള്‍ ഷമീം അടക്കം നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒട്ടേറെ ക്വട്ടേഷന്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണ് പൊന്നാനി അഴീക്കല്‍ സ്വദേശിയായ ഷമീം. കാപ്പ ചുമത്തി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഷമീം ജില്ലയിലെത്തി ലഹരിമരുന്ന് കച്ചവടം അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക