കീവ്: ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്ക് മറുപടിയായി പൊതുസ്ഥലത്ത് സെക്‌സ് പാര്‍ട്ടി നടത്താന്‍ ഒരുക്കമിട്ട് യുക്രെയ്ന്‍ പൗരന്മാര്‍. ഇതിനായി ‘ഓര്‍ജി ഓണ്‍ ഷ്‌ചെകവിസ്റ്റ്‌സ: ഒഫീഷ്യല്‍’ എന്ന പേരില്‍ തയ്യാറാക്കിയ ടെലിഗ്രാം ഗ്രൂപ്പ് വഴി 15,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ഒരു കുന്നിന്‍ മുകളിലാണ് പരിപാടി നടക്കുന്നത്.

പൊതുസ്ഥലത്ത് പതിനായിരക്കണക്കിന് പേര്‍ പരസ്യമായി സെക്‌സില്‍ ഏര്‍പ്പെട്ട് തങ്ങളുടെ പ്രതിഷേധം പുടിനെ അറിയിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ഗ്രൂപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം വേണം പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഷ്യ എത്രത്തോളം ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവോ അത്രയധികം ഞങ്ങള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കും. ഭയപ്പെടുത്തുന്ന നീക്കങ്ങളെ മാറ്റിമറിച്ച്‌ മറ്റെന്തെങ്കിലുമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യയുടെ ഭീഷണിയോടുള്ള പ്രതിഷേധമായാണ് പരസ്യമായുള്ള സെക്‌സ് പാര്‍ട്ടിയെന്ന് രജിസ്റ്റര്‍ ചെയ്തവര്‍ പ്രതികരിച്ചു.യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം പുടിന്‍ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹമുയര്‍ന്നപ്പോള്‍ തന്നെ മുന്‍കരുതലിന്റെ ഭാഗമായി കീവിലെ ഉദ്യോഗസ്ഥര്‍ പൊട്ടാസ്യം അയോഡൈഡ് ഗുളികകള്‍ വിതരണം ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക