അഹമ്മദാബാദ്: ഗുജറാത്തില്‍ ആംബുലന്‍സില്‍ നിന്ന് കള്ളനോട്ട് പിടിച്ചതായി റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ ഒളിപ്പിച്ച്‌ 25 കോടി കള്ളനോട്ടുകള്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. കള്ള നോട്ടുകള്‍ കണ്ട പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരേ പോലെ ഞെട്ടിപ്പോയി. പിടിച്ചെടുത്ത നോട്ടുകളില്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്. ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. നോട്ടുകളെല്ലാം പോലീസ് പിടിച്ചെടുത്തു.

കള്ളനോട്ടുകള്‍ എവിടെ വച്ചാണ് അച്ചടിച്ചതെന്നും ആര്‍ക്കൊക്കെ എത്തിച്ചുകൊടുത്തു എന്നതിനെ പറ്റിയും അന്വേഷണം തുടങ്ങി. അഹമ്മദാബാദ്- മുംബൈ ഹൈവേയിലൂടെ ചിലര്‍ കള്ളനോട്ട് ശേഖരവുമായി പോകുന്നതായി കാംറെജി പോലീസിന് വിവരം ലഭിക്കുകയായിരുന്നു എന്നാണ് സൂറത്ത് റൂറല്‍ എസ്പി ഹിതേഷ് ജോയ്‌സര്‍ പറഞ്ഞത്. ലഭിച്ച വിവരം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് 25 കോടിയുടെ കള്ളനോട്ട് ആംബുലന്‍സില്‍ നിന്ന് പിടിച്ചെടുത്തത്. ആംബുലന്‍സ് ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ആംബുലന്‍സ് പരിശോധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആംബുലന്‍സ് പരിസോധിച്ചപ്പോള്‍ ആറ് ബോക്‌സുകള്‍ കണ്ടെത്തി. ഈ പെട്ടികളിലാണ് പാക്കറ്റുകളാക്കി കള്ളനോട്ട്സൂക്ഷിച്ചത്. 2000 രൂപയുടെ 1290 പാക്കറ്റുകളാണ് കണ്ടെടുത്തത്. മൊത്തം 25.80 കോടി രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തിരിക്കുന്നത്. ആദ്യം കള്ളപ്പണമാണോ എന്നാണ് ചോദച്ചത്. എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ നോട്ടില്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയ കണ്ടെത്തുകയായിരുന്നു. ​ഗുജറാത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇപ്പോള്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക