മിക്ക ആളുകള്‍ക്കും പാമ്ബിനെ പേടിയായിരിക്കും. അങ്ങനെയുള്ളപ്പോൾ ഒരു പെരുമ്പാമ്പിനെ വളർത്തു മൃഗമായി പരിപാലിക്കുന്നതും ലാളിക്കുന്നതും ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ? അങ്ങനെയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. 12 അടി നീളമുള്ള റെട്ടിക്കുലേറ്റഡ് പെരുമ്ബാമ്ബിനൊപ്പം ഇരുന്ന് അതിനെ ചേര്‍ത്തു പിടിച്ചു കൊണ്ട് ടി.വി കാണുന്ന നാലുവയസുകാരിയുടെ വീഡിയോക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ വീട്ടിലെ പെറ്റ് ആണ് ഈ പെരുമ്ബാമ്ബ്.

വീഡിയോയില്‍ തന്നെ ‘ഞങ്ങളുടെ മകള്‍ക്ക് പന്ത്രണ്ടടി നീളമുള്ള നമ്മുടെ പെരുമ്ബാമ്ബിനൊപ്പം ഇരുന്ന് ടിവി കാണാന്‍‌ ഇഷ്ടമാണ്’ എന്ന് എഴുതിയിട്ടുണ്ട്. ‘ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയണം എന്നില്ല. എന്നാല്‍, ഈ കുഞ്ഞുകുട്ടി സുരക്ഷിതയാണ്’ എന്നാണ് ഇന്‍സ്റ്റ​ഗ്രാമില്‍ വീഡിയോയുടെ അടിക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോ നിരവധിപ്പേര്‍ കാണുകയും നിരവധിപ്പേര്‍ അതിന് കമന്റ് ഇടുകയും ചെയ്തു. ചിലയാളുകള്‍ വീഡിയോയെ വളരെ സിമ്ബിളായാണ് കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധിപ്പേര്‍ ഇതിന്റെ അപകടത്തെ കുറിച്ച്‌ സൂചിപ്പിച്ച്‌ കൊണ്ട് കമന്റുകള്‍ ഇട്ടിട്ടുണ്ട്. ‘പെരുമ്ബാമ്ബ് ഒരിക്കലും ഒരു വളര്‍ത്തുമൃ​ഗമല്ല, അത് ഒരു വന്യമൃ​ഗമാണ്. അങ്ങേയറ്റം അപകടകരമായ കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്’ എന്ന് പലരും ഇവരെ ഓര്‍മിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക