ലണ്ടന്‍: ഏഴുപതിറ്റാണ്ട് നീണ്ട ഭരണത്തിനുശേഷം വിട്ടുപിരിഞ്ഞ എലിസബത്ത് രാജ്ഞിയുടെ മരണ കാരണം വെളിപ്പെടുത്തി. നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോട്ട്‌ലാന്റ് പ്രസിദ്ധീകരിച്ച രേഖ പ്രകാരം വാര്‍ദ്ധക്യത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ അന്ത്യം.

ബിബിസി പ്രസിദ്ധീകരിച്ച രാജ്ഞിയുടെ മരണ സർട്ടിഫിക്കറ്റ്.

രാജ്ഞിയുടെ മരണസമയവും വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 8ന് 3.10 പിഎം എന്ന മരണ സമയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്ഞിയുടെ മകള്‍, ആന്‍ രാജകുമാരിയാണ് മരണ വിവരം അറിയിച്ചത് എന്നും രേഖയിൽ പറയുന്നു. 2021 ഏപ്രിലില്‍ മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാര്‍ദ്ധക്യത്താല്‍ മരിച്ചുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക