കണ്ണൂര്‍: തങ്ങളുടെ കൈവശമുള്ള അപൂര്‍വ്വ സോഫ്റ്റ് വെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വ്യാപാരിയില്‍ നിന്നും ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മട്ടന്നൂരില്‍ വുഡ് ഫാക്ടറി നടത്തുന്ന കൊളച്ചേരി പാട്ടയത്തെ കെ.പി. അബ്ദുള്‍ സത്താറാണ് ഉത്തരമേഖലാ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് റുവൈസ്, മുഹമ്മദ് ആദില്‍, മുഹമ്മദ് ആസിന്‍, ഇല്യാസ്, ഫൈസല്‍ എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അബ്ദുള്‍ റഹ്മാന്നെന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാള്‍ തങ്ങളുടെ പക്കല്‍ അപൂര്‍വ്വ സോഫ്റ്റ് വെയറുണ്ടെന്നും റെഡിമെയ്ഡ് റീടെയില്‍ വസ്ത്രവ്യാപാരത്തിന് പറ്റുന്നതാണിതെന്നും പറഞ്ഞായിരുന്നു സമീപിച്ചത്.

ഫോണില്‍ സംസാരിച്ചത് കൊണ്ട് മാത്രം പോര ആളെ നേരിട്ട് കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ അയാളൊരു കാറില്‍ വീട്ടിലെത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തുന്നവരുടെ മനസറിഞ്ഞ് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളെക്കുറിച്ച്‌ ഫോട്ടോ കാണിച്ചു തരുന്ന സോഫ്റ്റ് വെയറാണുള്ളതെന്ന് വിശ്വസിപ്പിച്ചു. ഇതു റിലയന്‍സ് കമ്ബനിക്ക് വിറ്റാല്‍ 10 കോടി രൂപ കിട്ടുമെന്നും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് കണ്ണൂര്‍ പയ്യാമ്ബലത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച്‌ കച്ചവടമുറപ്പിച്ചു. ആ സമയം കാണിച്ചു തന്നത് ഒരു വ്യാജമായ സോഫ്റ്റ് വെയറായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. 2021ജൂലായ് മാസം രണ്ടു തവണകളായി 1.58 കോടി രൂപ തന്നില്‍ നിന്നും പ്രതികള്‍ വാങ്ങിയെങ്കിലും തന്റെ ഷെയര്‍ ഒന്നും തന്നെ കിട്ടിയില്ലെന്ന് പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക