ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒമ്ബത് മാസം പിന്നിടുമ്ബോഴാണ് പുതിയ നിയമനം.

സൈന്യത്തിന്‍റെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫായി 2021ലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്ബത്തുള്ളയാളാണ് അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക