കല്‍പ്പറ്റ: വയനാട്, പാലക്കാട് ജില്ലകളിലെ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. വയനാട്ടിലെ പിഎഫ്‌ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി.

മാനന്തവാടിയില്‍ പിഎഫ്‌ഐ നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ പിടിച്ചെടുത്തു. എരുമത്തെരുവിലെ പിഎഫ്‌ഐ ഓഫീസിന് സമീപത്ത് ടയര്‍ കട നടത്തുന്ന സലീം എന്നയാളുടെ സ്ഥാപനത്തില്‍ നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് ജില്ലയില്‍ കല്‍മണ്ഡ‍പം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂര്‍, പുതുന​ഗരം, കാട്ട്തെരുവ്, തത്തമം​ഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക