താരനും മുടികൊഴിച്ചിലും അകാലനരയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, അക്കാര്യങ്ങൾക്കൊക്കെ പരിഹാരമാണ് തമിഴരുടെ കേശസംരക്ഷണ ഔഷധക്കൂട്ട്. കേവലം രണ്ടു കൂട്ടുകൾക്കൊണ്ട് ആർക്കും അനായാസം തയാറാക്കാവുന്ന എണ്ണയുടെ പ്രധാന ഔഷധക്കൂട്ട് മുയലുകളുടെ രക്തമാണ്.

മുയൽ രക്തം അതേപടി തലയിൽ പുരട്ടുന്നവരുണ്ട്. അത് മികച്ച ഔഷധമാണെന്നാണ് വൈദ്യന്മാർ പറയുക. എന്നാൽ, അത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കും. കാരണം, രക്തത്തിന്റെ മണം തലയിൽ നിൽക്കുന്നതുതന്നെ കാരണം. മുയൽ രക്തമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കാൻ വരട്ടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒട്ടേറെ ഔഷധഗുണമുള്ള മുലയിറച്ചി ആരോഗ്യസംരക്ഷണത്തിന് അത്യുത്തമമാണ്. കൊളസ്ട്രോൾ ഏറ്റവും കുറവുള്ള മാംസം, വൈറ്റ് മീറ്റ്, അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് കൂടുതലുള്ള മാംസം, മറ്റിനം ഇറച്ചികളെ അപേക്ഷിച്ച് കാലറി മൂല്യം കുറവ്, ഹൃദ്രോഗമുള്ളവർക്കും കഴിക്കാം, സോഡിയത്തിന്റെ അളവ് കുറവ്, കാത്സ്യം–ഫോസ്ഫറസ്–പൊട്ടാസ്യം–സെലീനിയം–വിറ്റാമിൻ ബി3–വിറ്റാമിൻ ബി12 എന്നിവയുടെ കേന്ദ്രം എന്നിവയെല്ലാം മുയിറച്ചിയുടെ പോഷകഗുണങ്ങളാണ്.

മുയലിന്റെ രക്തത്തിന്റെ പോഷക മൂല്യം കണക്കിലെടുത്ത് ചില ഹെയർ ഓയിൽ കമ്പനികൾ കർഷകരുടെ പക്കൽനിന്ന് രക്തം ശേഖരിക്കാറുമുണ്ട്. മുയൽരക്തം ഉപയോഗിച്ചുള്ള ഹെയർ ഓയിലുകൾ ആമസോൺ, മീശോ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിൽപനയ്ക്കുമുണ്ട്. 100 ഗ്രാം എണ്ണയ്ക്ക് 150 മുതൽ 300 രൂപ വരെ വാങ്ങുന്നവരമുണ്ട്.

ചില കമ്പനികൾ മുയൽരക്തം കൂടാതെ ഉള്ളി പോലുള്ളവയും ചേർക്കാറുണ്ട്. എങ്കിലും, വെളിച്ചെണ്ണയും മുയൽ രക്തവും മാത്രം ഉപയോഗിച്ചുള്ള ഹെയർ ഓയിലാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. വെളിച്ചെണ്ണയും അൽപം മുയൽ രക്തവുമുണ്ടെങ്കിൽ അനായാസം ഹെയർ ഓയിൽ തയാറാക്കാവുന്നതേയുള്ളൂ.

എണ്ണ ഉണ്ടാക്കുന്ന രീതി.

മുയലിനെ കശാപ്പു ചെയ്യുമ്പോൾ രക്തം ഒരു പാത്രത്തിൽ വച്ച കോട്ടൺ തുണിയിലേക്ക് വീഴിച്ചെടുക്കണം. കട്ടയാകുന്നതിനു മുൻപുതന്നെ രക്തം പൂർണമായും കോട്ടൺ തുണിയിൽ പുരട്ടിയെടുക്കണം. ശേഷം തണലിൽ തൂക്കി ഉണക്കിയെടുക്കാം (ഇതിന് 12 മുതൽ 24 മണിക്കൂർ വരെ സമയം വേണ്ടിവരും). രക്തത്തിന്റെ ഈർപ്പം പൂർണമായും മാറിയശേഷം തുണി ചെറിയ കഷണങ്ങളാക്കി ഒരു കുപ്പിയിൽ നിക്ഷേപിച്ച് ആവശ്യമായ അളവിൽ ചൂടാക്കി തണുപ്പിച്ച വെളിച്ചെണ്ണ നിറച്ച് അടച്ചു സൂക്ഷിക്കാം. രണ്ടു ദിവസം കൂടുമ്പോൾ കുപ്പി നന്നായി കുലുക്കി വയ്ക്കണം. ഒരാഴ്ചയ്ക്കു ശേഷം ഉപയോഗിച്ചുതുടങ്ങാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക